KeralaNews

സ്വപ്ന സുരേഷുമായി എന്താണ് ബന്ധം ? ശശി തരൂർ പ്രതികരിയ്ക്കുന്നു

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷുമായും ആരോപണ വിധേയരായ മറ്റാരുമായും ഒരു ബന്ധവുമില്ലെന്ന് ശശി തരൂര്‍. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി ശുപാര്‍ശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരുര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശുപാർശയിൽ ആരും കോണ്സുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. സ്വർണ കടത്തു കേസിൽ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി.

വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയനനങ്ങൾ നടത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. 2016 ഒക്ടോബറിലാണ് യുഎഇ കോൺസ്യുലേറ്റ് ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എംപിയായിരുന്നു എന്നും ശശി തരൂര്‍ ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker