കോവിഡ് : തമിഴ്‌നാട്ടില്‍ മരണ സംഖ്യ നാലായിരം കടന്നു

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ  5,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. . ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,51,738ആയി ഉയര്‍ന്നു.

അതേസമയം 24 മണിക്കൂറിനിടെ 99 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,034 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 7010 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,90,966 ആയി ഉയര്‍ന്നു. 57968 പേര്‍ ചികിത്സയില്‍ തുടരുകയാണ്.