Home-bannerNationalNews
രാജ്യത്ത് കൊവിഡ് മരണം 1,147 ആയി; രോഗബാധിതര്‍ 35,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 1,147 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 73 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന മരണനിരക്കാണിത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 1,993 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 25,007 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 8,889 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 25.19 ശതമാനമാണ്. നിലവിലെ കൊവിഡ് മരണ നിരക്ക് 3.2 ശതമാനവും. കൊവിഡ് വ്യാപനം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News