KeralaNews

ആശ്വാസത്തില്‍ ഇടുക്കി,തൊടുപുഴയെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കി,നരഗസഭാംഗമടക്കമുള്ളവര്‍ക്ക് കൊവിഡില്ല

ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സംശയിച്ച് ആശുപത്രിയിലാക്കിയ മൂന്ന് പേരെയും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് പേരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ട ആശയക്കുഴപ്പത്തിനാണ് വിരാമമാകുന്നത്. ഇതോടെ തൊടുപുഴയെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് നീക്കി.

തൊടുപുഴ നഗരസഭാഗം, ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ബെംഗലൂരുവില്‍ നിന്നെത്തിയ നാരകക്കാനം സ്വദേശി എന്നിവര്‍ കൊവിഡ് ബാധിതരാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ്. തിങ്കളാഴ്ച രാത്രി തന്നെ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നഗരസഭാംഗത്തിനും നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തൊടുപുഴ ആശങ്കയിലായി. നഴ്‌സ് ജോലി ചെയ്തിരുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗവും നഗരസഭയും അടച്ചു. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അടക്കമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റി.

ചൊവ്വാഴ്ച വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ മൂവര്‍ക്കും കൊവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂവരുടെയും സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി. ഈ പരിശോധനയിലും തുടര്‍ പരിശോധനയിലും മൂവരുടെയും ഫലങ്ങള്‍ നെഗറ്റീവായി. ഇതോടെ തൊടുപുഴ നഗരസഭയെ ഹോട്ട്‌സ്‌പോട്ട് മുക്തമാക്കി. മൂവരെയും ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും നീരീക്ഷണത്തില്‍ നിന്ന് മാറാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker