KeralaNews

കൊച്ചിയിൽ ഇന്ന് കാെവിഡ് സ്ഥിരീകരിച്ചത് അഞ്ചു വയസുള്ള കുട്ടിയ്ക്ക്, മാലിയിൽ നിന്നെത്തിയ രണ്ടു പേർ നിരീക്ഷണത്തിൽ

കൊച്ചി:ഇന്ന് എറണാകുളം ജില്ലയിൽ ഒരു പോസിറ്റീവ് കേസുകൂടി റിപ്പോർട്ട് ചെയ്തു. മെയ് 8 ന് പോസിറ്റീവ് ആയ ചെന്നൈയിൽ നിന്നും ചികിത്സക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ 5 വയസ്സുള്ള മകനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ 3 പേരെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കി വരുന്നു.

ഇന്ന് (10 /5/20) 451 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 139 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1596 ആയി. ഇതിൽ 15 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 1581 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

ഇന്ന് 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 5
 സ്വകാര്യ ആശുപത്രികൾ – 9

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 26 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 11
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
 സ്വകാര്യ ആശുപത്രികൾ – 14

ഇന്ന് ജില്ലയിൽ നിന്നും 60 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 45 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 62 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

• കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി, കൂത്തപ്പാടി ,വെണ്ണല, തമ്മനം, വാഴക്കുളം ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർക്കും, വാഴക്കുളത്ത് ആശ പ്രവർത്തകർക്കും, സമുദ്രസേതു ഓപ്പറേഷന്റെ ഭാഗമായി സീപോർട്ടിൽ ജീവനക്കാർക്കും, പോലീസിനും വ്യക്തിഗത സുരക്ഷാ ഉപാധികളെക്കുറിച്ചും, കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമുള്ള പരിശീലനം നൽകി.അങ്കമാലി , മൂക്കന്നൂർ എന്നിവിടങ്ങളിൽ ആരോഗ്യ വോളണ്ടീയർമാർക്കും, പിറവത്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ചും ബോധവത്ക്കരണം നൽകി.

ഇന്ന് 695 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 322 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാസ് ലഭിച്ചു വരുന്നവർ ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങൾ അറിയുന്നതിനെ കുറിച്ചും, കോവിഡ് കെയർ സെന്ററുകളുടെ വിവരങ്ങൾ അറിയുന്നതിനും, കേരളത്തിലെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശ്ശങ്ങളെക്കുറിച്ച് അറിയുവാനുമായിരുന്നു കൂടുതൽ പേരും വിളിച്ചത്.

വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4023 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 81 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 91 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 45 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

• ഇന്ന് ജില്ലയിൽ 93 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 72 എണ്ണം പഞ്ചായത്തുകളിലും, 21 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 5080 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 443 ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 105 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 22 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 19 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

• വീടുകളിൽ നിരീക്ഷണത്തിലുള്ള 16 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

• ജില്ലയിലെ കോവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റൽ ,മുട്ടം സി. എംസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതി ഭവൻ, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാർ ബസേലിയോസ് ഡെന്റൽ കോളേജ് എന്നിവിടങ്ങളിലായി 570 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളിൽ 25 പേരും നിരീക്ഷണത്തിലുണ്ട്.

സമുദ്രസേതു ഓപ്പറേഷന്റെ ഭാഗമായി മാലിയിൽനിന്നും 698 യാത്രക്കാരാണ് കൊച്ചിയിൽ എത്തിയത്. 419 പേരാണ് കേരളത്തിൽ നിന്നുള്ളവർ.തമിഴ്നാട്ടിൽ നിന്നുള്ള 187 പേരെ തമിഴ്നാട്ടിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 7 ബസുകളിലായി നാട്ടിലേക്ക് കൊണ്ട് പോയി. 123 യാത്രക്കാരെ ജില്ലയിലെ രണ്ട് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. 60 പേരെ ചിറ്റൂർ റിട്രീറ്റ് സെന്ററിലും, 63 പേരെ .കാക്കനാട് ആഷിയാന വനിതാ ഹോസ്റ്റലിലും ആണ് നിരീക്ഷണത്തിലാക്കിയത്. ശേഷിക്കുന്നവരെ അവരവരുടെ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലേക്കും, വീടുകളിലേക്കും പ്രത്യേക വാഹനങ്ങളിൽ അയച്ചു. 40 കെ.എസ്.ആർ.ടി.സി ബസുകളും, 80 ടാക്സികളും ഇതിനായി ഉപയോഗിച്ചു. ഉച്ചക്ക് 2 .30 ന് എല്ലാ യാത്രക്കാരുടെയും പരിശോധനകൾ പൂർത്തിയായി. എറണാകുളത്തുനിന്നുമുള്ള 60 പേരാണുള്ളത്. രണ്ടുപേരെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയും, ഒരാൾ എറണാകുളം സ്വദേശിയുമാണ്. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് രണ്ട് ഗർഭിണികളെ മട്ടാഞ്ചേരിയിലുള്ള സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker