24 മണിക്കൂറിനിടെ 27,114 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതര്‍ 8.20 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,20,916 ആയി. 22,123 പേര്‍ രോഗം ബാധിച്ചു മരിച്ചു. 2,83,407 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 5,15,386 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 7,862 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,38,461 ആയി. 24 മണിക്കൂറിനിടെ 226 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 9,893 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 1,30,261 ആയി. 3,680 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 64 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 1,829 ആയി ഉയര്‍ന്നു.

രാജ്യതലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1,09,140 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 3,300 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു.