EntertainmentNews
പ്രശസ്ത നടിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്
ബംഗാളി നടി കോയല്‍ മാലികിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ മാലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിംഗ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പര്‍ക്ക വിലക്കിലാണെന്നും കോയല്‍ അറിയിച്ചു.
മെയ് മാസത്തില്‍ തനിക്ക് കുഞ്ഞു പിറന്ന വിവരം നടി ആരാധകരുമായി പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞിപ്പോള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News