InternationalNews
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈന
ബീജിംഗ്: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇന്നലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൗത്ത് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
മൂന്ന് കമ്പനികളില്‍ നിന്ന് എത്തിയ ചെമ്മീനിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ മൂന്ന് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്.
ഇറക്കുമതി ചെയ്ത ചെമ്മീനുകള്‍ നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News