കൊല്ലം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്. കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കൊവിഡ് ചട്ടങ്ങള്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയത്. കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു ക്യഷ്ണയുടെ നേത്യത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തിനെ നേരിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
കോട്ടയത്തും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തി. അമ്പതോളം പേര്‍ പങ്കെടുത്ത പ്രതിഷേധ സമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News