തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം

കോഴിക്കോട്: തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സപ്രസി(20632)ന്റെ സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം. മേയ് 13 തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.

എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 6.35-ന് എത്തുന്ന ട്രെയിന്‍ പുതിയ ടൈംടേബിള്‍ പ്രകാരം 6.42-നാണ് എത്തിച്ചേരുക. 6.45 സ്റ്റേഷനില്‍നിന്ന് യാത്രപുനരാരംഭിക്കും.

സ്റ്റേഷന്‍നിലവിലെ സമയക്രമം
(എത്തിച്ചേരുന്ന സമയം/ പുറപ്പെടുന്ന സമയം) (PM)
പുതുക്കിയ സമയക്രമം
(എത്തിച്ചേരുന്ന സമയം/ പുറപ്പെടുന്ന സമയം) (PM)
എറണാകുളം ജങ്ഷന്‍6.35/ 6.386.42/ 6.45
തൃശ്ശൂര്‍7.40/ 7.427.56/ 7.58
ഷൊര്‍ണൂര്‍ ജങ്ഷന്‍8.15/ 8.178.30/ 8.32
തിരൂര്‍8.52/ 8.549.02/ 9.04
കോഴിക്കോട്9.23/ 9259.32/ 9.34
കണ്ണൂര്‍10.24/ 10.2610.36/ 10.38
കാസര്‍കോട്11.45/11.4811.46/ 11.48

ഷൊര്‍ണൂര്‍ ജങ്ഷന്‍- തൃശ്ശൂര്‍ പാസഞ്ചര്‍ സെപ്ഷ്യലിനും (06497) സമയമാറ്റമുണ്ട്.

സ്റ്റേഷന്‍നിലവിലെ സമയക്രമം
(എത്തിച്ചേരുന്ന സമയം/ പുറപ്പെടുന്ന സമയം) (PM)
പുതുക്കിയ സമയക്രമം
(എത്തിച്ചേരുന്ന സമയം/ പുറപ്പെടുന്ന സമയം) (PM)
ഷൊര്‍ണൂര്‍ ജങ്ഷന്‍1212.05
വള്ളത്തോള്‍ നഗര്‍12.10/12.1112.17/12.18
മുള്ളൂര്‍ക്കര12.16/12.1712.22/12.23
വടക്കാഞ്ചേരി12.24/12.2512.31/12.32
മുളങ്കുന്നത്തുകാവ്12.32/12.3312.40/12.41
പൂങ്കുന്നം12.41/12.4212.48/12.49
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News