‘തിരികെവരുമെന്ന് വാക്കുതന്നതാണ്, ഇതാ ഞാൻ… കെജ്‌രിവാൾ പുറത്തേക്ക്, ആഘോഷമാക്കി ആയിരങ്ങള്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽപരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

എത്രയും പെട്ടെന്ന് തിരികെ വരുമെന്ന് ഞാൻ വാക്കുതന്നതാണ്, ഇതാ ഞാൻ ഇവിടെ. ഇത്രയും വലിയൊരു ജനക്കൂട്ടം എന്നെ സ്വീകരിക്കാനെത്തിയതിൽ ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോടും നന്ദി അറിയിക്കുന്നു. ഈ രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്നും രക്ഷിക്കാൻ എനിക്ക് നിങ്ങളുടെ എല്ലാവരുടേയും സഹായം വേണം.

ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള എന്റെ പോരാട്ടം ഞാൻ തുടരുകയാണ് – കെജ്‌രിവാൾ ജയിൽ മോചിതനായതിന് പിന്നാലെ പ്രവർത്തകരോടായി പറഞ്ഞു.ജയിലിൽ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാൾ പ്രവർത്തകർക്കൊപ്പം അൽപദൂരം റോഡ് ഷോ നടത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News