News
ബലാത്സംഗം ആസ്വദിക്കൂവെന്ന പരാമര്‍ശം; കോണ്‍ഗ്രസ് എം.എല്‍.എ മാപ്പ് പറഞ്ഞു
ബംഗളൂരു: ബലാത്സംഗം ആസ്വദിക്കുവെന്ന വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ കെ.ആര്‍. രമേഷ് കുമാര്‍ ആണ് ട്വിറ്ററിലൂടെ മാപ്പപേക്ഷ നടത്തിയത്.
ബലാത്സംഗത്തെ കുറിച്ച് ഞാന്‍ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ അഭിപ്രായത്തിന് എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്താന്‍ ആഗ്രഹിക്കുന്നു. എന്റെ ഉദ്ദേശം ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുകയായിരുന്നില്ലെന്നും ഇനി മുതല്‍ ഞാന്‍ എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി എല്ലാവര്‍ക്കുമായി സമയം അനുവദിച്ചാല്‍ എങ്ങനെ സമ്മേളനം നടത്തുമെന്ന് ചോദിച്ചപ്പോഴായിരുന്നു രമേഷ് കുമാര്‍ അതിരൂക്ഷമായ പരാമര്‍ശം നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News