സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4570 രൂപയാണ് വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു.

ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു.

ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായിരുന്നു. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ താല്‍ക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഒരു കാരണം.

ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. . ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News