അനുജത്തിക്കു മുമ്പ് വിവാഹം കഴിച്ചതിന്റെ പേരില്‍ കുറ്റപ്പെടുത്തല്‍; യുവാവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയും

ചെന്നൈ: അനുജത്തിയുടെ വിവാഹത്തിന് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. വിവരമറിഞ്ഞ് മനോവിഷമത്തില്‍ 21കാരിയായ ഭാര്യയും ജീവനൊടുക്കി. ഇതോടെ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കളില്ലാതായി.<മധുര അവണിയാപുരത്താണ് സംഭവം.

ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടര്‍ന്ന് അവണിയാപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവിന്റെ മരണത്തില്‍ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞദിവസം പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയുംവെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News