സണ്ണി ലിയോണ്‍ ഹൊറര്‍ സിനിമ കാണുമ്പോള്‍ സംഭവിക്കുന്നത്; രസകരമായ വീഡിയോ
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സണ്ണി ലിയോണ്‍. ഇന്‍സ്റ്റ റീല്‍സുകളിലും താരം സജീവമാണ്. തന്റെ പുതിയ തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് ഒരു രസകരമായ റീല്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. ഒരു പ്രേത സിനിമ കാണുമ്പോള്‍ താന്‍ വിചാരിക്കുന്നതും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതും തമ്മിലുള്ള വ്യത്യാസം വളരെ രസകരമായി പകര്‍ത്തിയിരിക്കുകയാണ് താരം.
”എല്ലാ #HorrorMovie ആരാധകരെയും തുറന്നുകാട്ടുന്നു @mtvsplitsvilla, @instagram എന്നിവയുമായി സഹകരിച്ച് ഈ കാമ്പെയ്ന്‍ ഷൂട്ട് ചെയ്യുന്നത് ഇഷ്ടപ്പെട്ടു” എന്ന ക്യാപ്ഷനോടു കൂടിയാണ് സണ്ണിയുടെ ഇന്‍സ്റ്റ പോസ്റ്റ്. പതിവു പോലെ തന്നെ താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി ദുബായ്, മുംബൈ, സിക്കിം, ഇപ്പോള്‍ ചെന്നൈ എന്നിവിടങ്ങളില്‍ ഷട്ടില്‍ യാത്ര ചെയ്യുകയായിരുന്നു സണ്ണി ലിയോണ്‍. തന്റെ തമിഴ് ഹൊറര്‍-കോമഡി ചിത്രമായ ‘ഓ മൈ ഗോസ്റ്റി’ന്റെ അവസാന ഭാഗം പൂര്‍ത്തിയാക്കിയ ശേഷമുള്ള ചിത്രങ്ങളും സണ്ണി പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റേതായി റിലീസ് ചെയ്യാന്‍ കുറെയധികം സിനിമകളുണ്ട്.