KeralaNews

സംസ്ഥാനത്ത് കോളജുകളും സര്‍വകലാശാലകളും നാളെ തുറക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല കാമ്പസുകളിലും നാളെ മുതൽ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും.50 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ത്രം അ​നു​വ​ദി​ച്ച്‌​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ്​ ക്ലാ​സ്. പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഒ​രു കു​ട്ടി​ക്ക്​ പ​ര​മാ​വ​ധി അ​ഞ്ച്​ മ​ണി​ക്കൂ​ര്‍ എ​ന്ന നി​ല​യി​ല്‍ അ​ധ്യ​യ​നം ക്ര​മീ​ക​രി​ക്ക​ണം. ര​ണ്ട്​ ബാ​ച്ചു​ക​ളാ​യി അ​ധ്യ​യ​ന സ​മ​യം കോ​ള​ജു​ക​ള്‍​ക്ക്​ ക്ര​മീ​ക​രി​ക്കാം. ശ​നി​യാ​ഴ്​​ച പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി. ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ സ​യ​ന്‍​സ്, ​േലാ, ​മ്യൂ​സി​ക്, ഫൈ​ന്‍ ആ​ര്‍​ട്​​സ്, ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍, പോ​ളി​ടെ​ക്​​നി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച്​/ ആ​റ്​ സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​ഴു​വ​ന്‍ പി.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ്​ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​ത്.

സാങ്കേതി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ ഉ​ള്‍​പ്പെ​ടെ കോ​ള​ജു​ക​ളി​ല്‍ ഏ​ഴാം സെ​മ​സ്​​റ്റ​ര്‍ ബി.​ടെ​ക്, ഒ​മ്ബ​താം സെ​മ​സ്​​റ്റ​ര്‍ ബി.​ആ​ര്‍​ക്, മൂ​ന്നാം സെ​മ​സ്​​റ്റ​ര്‍ എം.​ടെ​ക്, എം.​ആ​ര്‍​ക്, എം.​പ്ലാ​ന്‍, അ​ഞ്ചാം സെ​മ​സ്​​റ്റ​ര്‍ എം.​സി.​എ, ഒ​മ്ബ​താം സെ​മ​സ്​​റ്റ​ര്‍ ഇ​ന്‍​റ​ഗ്രേ​റ്റ​ഡ്​ എം.​സി.​എ എ​ന്നീ ക്ലാ​സു​ക​ളാ​ണ്​ തു​ട​ങ്ങു​ന്ന​ത്. കു​സാ​റ്റി​ല്‍ അ​വ​സാ​ന​വ​ര്‍​ഷ പി.​ജി ക്ലാ​സു​ക​ള്‍ മാ​ത്ര​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങു​ന്ന​ത്. ല​ബോ​റ​ട്ട​റി പ​രി​ശീ​ല​ന​ത്തി​നും പ്ര​ധാ​ന പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ക്കും ഊന്നൽ ന​ല്‍​കി​യാ​യി​രി​ക്കും അ​ധ്യ​യ​നം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker