EntertainmentKeralaNews
തുറമുഖം മെയ് 13 ന് തിയേറ്ററുകളിലേക്ക്
നിവിൻ പോളിയുടെ പുതിയ ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നിവിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈദ് റിലീസ് ആയി മെയ് 13ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് താരം കുറിച്ചു.അൻപതാമത് റോട്ടർഡാം ഫെസ്റ്റിവലിൽ ബിഗ് സ്‌ക്രീൻ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15സിനിമകളിലൊന്നാണ്‘തുറമുഖം’.കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ചിത്രത്തിൽ അണിനിരക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News