കൊല്ലം: കിടപ്പുമുറിയിലെ അലമാരയിലില്‍ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വയോധിക മരിച്ചു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുഭാഗം പ്രസന്നവിലാസത്തില്‍ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ ( 78) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് മരുന്നെടുക്കുന്നതിനിടെയാണ് പാമ്പു കടിച്ചത്. എന്നാല്‍ പാമ്പാണ് കടിച്ചതെന്ന് അറിഞ്ഞില്ല. കൈയില്‍ നീറ്റല്‍ അനുഭവപ്പെട്ടതോടെ അയല്‍വീട്ടിലെത്തി ചോര പൊടിഞ്ഞ ഭാഗത്ത് ചുണ്ണാമ്പു പുരട്ടി.
വൈകീട്ട് തളര്‍ച്ച അനുഭവപ്പെടുകയും കാഴ്ച മങ്ങുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കള്‍ അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ തുണികള്‍ക്കിടയില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News