27.3 C
Kottayam
Wednesday, April 24, 2024

കൊറോണ വൈറസ് : ലോകാരോഗ്യ സംഘടനക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ

Must read

ബീജിംഗ്: കോവിഡ് വാക്‌സിൻ സംബന്ധിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ രംഗത്ത് . പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാക്സിൻ ജനങ്ങൾക്ക് നൽകിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചൈന . അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന പിന്തുണ നൽകിയതായാണ് ചൈനയിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ജൂൺ മാസം അവസാനമാണ് ചൈനീസ് മന്ത്രിസഭയായ ദ സ്റ്റേറ്റ് കൗൺസിൽ കൊറോണ വാക്സിൻ്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷനിലെ ഉദ്യോഗസ്ഥനായ സെംഗ് സോംഗ്‌വെയ് പറഞ്ഞു. അംഗീകാരം ലഭിച്ചതോടെ ചൈനയിലെ ലോകാരോഗ്യ സംഘടനാ ഓഫീസിലെ പ്രതിനിധികളെ തങ്ങൾ ബന്ധപ്പെട്ടിരുന്നു എന്നും തുടർന്ന് പരസ്പര ധാരണയിലെത്തിയെന്നും സെംഗ് സോംഗ്‌വെയ് പറഞ്ഞു.

നേരത്തെ, ലോകാരോഗ്യ സംഘടന ചൈനയുടെ സംരക്ഷകരാണെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ പോലും മുൻകൈ എടുക്കാത്ത ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസിനെതിരെയും അന്താരാഷ്ട്ര തലത്തിൽ വിമർശനമുയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week