33.4 C
Kottayam
Monday, May 6, 2024

കേരളത്തിലെ ആർ ടി ഓഫീസുകളിലും ‘എം പരിവാഹന്‍’ നടപ്പിലാക്കി കേന്ദ്രസർക്കാർ ; ഇനി എല്ലാ നടപടികളിലും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് നേരിട്ട് ചെയ്യാം

Must read

കൊച്ചി: ഇടനിലക്കാരെ ഒഴിവാക്കാനും അഴിമതി കുറക്കുന്നതിനുമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഓണ്‍ലൈന്‍ സംവിധാനം എം പരിവാഹന്‍ കേരളത്തിലും പൂര്‍ണമായും നടപ്പിലാക്കുന്നു.പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതോടെ വാഹന രജിസ്ട്രേഷനും ലൈസന്‍സ് പുതുക്കുന്നതുമടക്കം എല്ലാ നടപടികളിലും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ചെയ്യാം. ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അഴിമതി അവസാനിപ്പിക്കാം. രാജ്യത്തെ വാഹനങ്ങളെക്കുറിച്ചും ലൈസന്‍സിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും വിധമാണ് വെബ്സൈറ്റ് തയാറാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്ത്യക്കൊപ്പം സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളും ഡിജിറ്റല്‍ ആകുന്നതായിരുന്നു പദ്ധതി.

ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ഫോണും എടിഎം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ടി ഓഫീസിലെ കാര്യങ്ങള്‍ വീട്ടിലിരുന്ന് വെബ്സൈറ്റിലൂടെ ചെയ്യാം. കേന്ദ്ര ഗതാഗത മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍ വാഹന സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത വെബ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ ആണ് ‘വാഹന്‍ സാരഥി’. വാഹനില്‍ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, സാരഥിയില്‍ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളുമാണ് ലഭിക്കുന്നത്. ഇതടക്കം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ മറ്റെല്ലാ സേവനങ്ങളും ഏകോപിപ്പിക്കുന്ന വെബ് പോര്‍ട്ടലാണ് ‘പരിവാഹന്‍്’.

ലേണേഴ്സ് ലൈസന്‍സ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം. പുതിയ ലൈസന്‍സ് എടുക്കുമ്ബോഴും, ലൈസന്‍സ് പുതുക്കുമ്ബോഴും, പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്ബോഴും വാഹന കൈമാറ്റം നടത്തുമ്ബോഴും പുതിയ ആര്‍.സി ബുക്ക് ലഭിക്കുന്നതിനും ആര്‍.ടി ഓഫീസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്ബോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഇത് എം.പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാക്കാം. 15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ തപാലിലോ ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week