News
വിവാഹത്തിന് പാകം ചെയ്യുന്ന ആഹാരത്തിലേക്ക് പാചകക്കാരന്‍ തുപ്പി; ക്യാമറയില്‍ കുടങ്ങിയതോടെ കിട്ടിയത് എട്ടിന്റെ പണി
ലക്‌നൗ: വിവാഹത്തിന് ആഹാരം പാകം ചെയ്യുന്നതിനിടെ അതിലേക്ക് തുപ്പിയ പാചകക്കാരനു കിട്ടിയത് എട്ടിന്റെ പണി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെയാണ് പാചകക്കാരനായ സൊഹൈല്‍ എന്ന യുവാവ അതില്‍ തുപ്പിയത്.
ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതോടെയാണ് പച്ചക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ സൊഹൈലിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നു.
ഇതോടെ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മീററ്റിലെ എല്‍.എല്‍.ആര്‍.എം പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് സൊഹൈലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മീററ്റിലെ ഒരു കല്യാണമണ്ഡപത്തിലാണ് സംഭവം നടന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News