തൃശൂർ :വയനാട് ദുരന്തത്തിന് സാന്ത്വനമേകാൻ ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദ്യാർത്ഥികളിൽനിന്നും സമാഹരിച്ച 1,65,830/- രൂപ, അമൽ സ്കൂൾ ഹെഡ് ബോയ് അദ്നാൻ മുഹമ്മദ്, ഹെഡ് ഗേൾ ഫാത്തിമ ജിനാൻ എന്നിവർ ചേർന്ന് ബഹു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാന്ധ്യൻ ഐഎഎസ്സിന് കൈമാറി.
ആറാംക്ലാസ്സുകാരി ഫിസ ഫാത്തിമ, രണ്ടാം ക്ലാസ്സുകാരൻ മുഹമ്മദ് സാഇം എന്നിവർ തങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യ കുടുക്ക കളക്ടർക്ക് കൈമാറി.
അമൽ മാനേജ്‌മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ, ജനറൽ സെക്രട്ടറി ബക്കർ. എ, ജോയിന്റ് സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത്, എൽ പി കോർഡിനേറ്റർ സഫൂറ. കെ. കെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News