KeralaNews

ഭാര്യയും ബന്ധുക്കളും വീട്ടിൽ വന്നു,മടങ്ങിയത് 9.5 പവന്‍റെ മാല മോഷ്ടിച്ച്; പരാതിയുമായി ഭർത്താവ്

വടക്കാഞ്ചേരി: ഭാര്യയും ബന്ധുക്കളും വീട്ടിൽ നിന്ന് സ്വ൪ണം മോഷ്ടിച്ച സംഭവത്തിൽ കേസെടുത്തിട്ടും തുട൪നടപടി എടുത്തില്ലെന്ന പരാതിയുമായി യുവാവ്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഇൻഷാദ് ഇസ്ഹാക്കാണ് വടക്കഞ്ചേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇൻഷാദും ഭാര്യയും അകന്നു കഴിയുകയാണ്. ഇതിനിടയിലാണ് ഇൻഷാദിൻറെ കാരപ്പാടത്തെ വീട്ടിലേക്ക് ഭാര്യയും ബന്ധുക്കളുമെത്തിയത്.

പൊലീസ് സാന്നിധ്യത്തിൽ ഭാര്യയുടെ വസ്ത്രങ്ങളും സ൪ട്ടിഫിക്കറ്റുകളും എടുക്കാനായിരുന്നു വരവ്. പക്ഷെ അതോടൊപ്പം ഇൻഷാദിൻറെ ഒൻപതര പവൻ സ്വ൪ണവും കവ൪ന്നുവെന്നാണ് കേസ്. ഭാര്യക്കൊപ്പം വന്ന മൂന്ന് ബന്ധുക്കൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. തൻറെ സ്വ൪ണമാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ഇൻഷാദ് പൊലീസിന് മുന്നിൽ നൽകി.എന്നാൽ ആറുമാസമായിട്ടും തുട൪നടപടി ഒന്നുമായില്ലെന്നാണ് ഇൻഷാദിൻറെ പരാതി.

തുട൪നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇൻഷാദ് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം ഇൻഷാദ് നൽകിയ രേഖകളിൽ അവ്യക്തതയുണ്ടെന്നാണ് വടക്കഞ്ചേരി പൊലീസിന്‍റെ വിശദീകരണം. കേസിൽ അന്വേഷണം തുടരുകയാണെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker