23.7 C
Kottayam
Tuesday, October 8, 2024

CATEGORY

Top Stories

ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണം,ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിയ്ക്കണമെന്ന് ബോംബൈ ഹൈക്കോടതി

മുബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണമെന്ന് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്.പരിശോധനാഫലം മുദ്രവെച്ച കവറിലാക്കി കോടതി രജ്‌സ്ട്രാര്‍ക്ക് നല്‍കാന്‍ ഡിവിഷന്‍...

കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാര്‍ രാജിവെച്ചു

ബംഗലൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു.കടുത്ത സമ്മര്‍ദ്ദം മൂലം സ്വേമേധയാ സ്ഥാനം ഒഴിയുകയാണെന്ന് രമേശ് കുമാര്‍ അറിയിച്ചു.സ്പീക്കര്‍ എന്ന നിലയില്‍ കനത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണ് കാര്യങ്ങള്‍ ചെയ്തത്. വിഷാദത്തിന്റെ...

‘ജയ് ശ്രീറാം’ വിളിയ്ക്കാന്‍ വിസമ്മതിച്ചു,യു.പിയില്‍ 17 കാരനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചന്ദോലി: ഉത്തര്‍പ്രദേശില്‍ മുസ്ലീം ബാലനെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജയ് ശ്രീറാം മുഴക്കാന്‍ വിസ്സമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് ബാലന്റെ മൊഴി. ഉത്തര്‍പ്രദേശിലെ ചന്ദോലി ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ബാലനെ അറുപത് ശതമാനത്തിലധികം...

ഒന്നര പതിറ്റാണ്ടിനുശേഷം രേവതി വീണ്ടും ചിലങ്കയണിയുന്നു

ചെന്നൈ: മംഗലശേരി നീലകണ്ഠന്റെ ദാര്‍ഷ്ട്യത്തിനു മുന്നില്‍ ചിലങ്ക ഊരിയെറിഞ്ഞ ഭാനുമതിയെ അവിസ്മരണീയമാക്കി മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് രേവതി കടന്നുകയറിയത്.പിന്നീട് സിമിമാഭിനയവും സംവിധാനവുമൊക്കെയായപ്പോള്‍ ന്ൃത്തം പാതിവഴിയിലെവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടു. എന്നാല്‍ ഒന്നര ദശാബ്ദം നീണ്ടുനിന്ന...

തിരുവല്ലയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ മത്സ്യം ‘മഹാബലി’,അതൃപൂര്‍വ്വയിനമെന്ന് ഗവേഷകര്‍

കൊച്ചി: കേരളത്തില്‍ നിന്നും അത്യപൂര്‍വ്വയിനത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി.നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തിന്...

ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണം, സർക്കാരിന് വൻ തിരിച്ചടി

ന്യൂഡൽഹി: ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ തുടർച്ചയായ സസ്‌പെൻഷൻ നിയമ വിരുദ്ധം എന്നും ട്രിബ്യുണൽ ഉടൻ സർവീസിൽ തിരിച്ചെടുക്കനാമെന്നും ട്രിബ്യുണൽ രണ്ടു വർഷമായി സസ്പെൻഷനിൽ ആണ് ജേക്കബ് തോമസ്

ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,അമ്മയും ബന്ധുവും മരിച്ചു,പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു, സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് ആരോപണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍രംഗത്ത്. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍...

കോണ്‍ഗ്രസ് നാഥനില്ലാ കളരി: ശശി തരൂര്‍

ദില്ലി:രണ്ടുമാസമായി ദേശീയ അധ്യക്ഷനില്ലാതെ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍...

വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയോട് പിന്‍മാറാന്‍ രാഖി ആവശ്യപ്പെട്ടു,കൊല നടത്തിയത് ക്യത്യമായ ആസൂത്രണത്തോടെ,രാഖിവധം ചുരുളഴിയുമ്പോള്‍

തിരുവനന്തപുരം:അമ്പൂരി രാഖി കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി അഖില്‍. രാഖിയെ കൊലപ്പെടുത്തിയത് ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം...

പത്തനംതിട്ട ജ്വല്ലറി മോഷണം; നാല് പേർ കൂടി പിടിയിൽ

പത്തനംതിട്ട: കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ 4 പേര്‍ പിടിയില്‍. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. സ്വര്‍ണ്ണവും പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ ഇപ്പോള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ് ....

Latest news