37.2 C
Kottayam
Saturday, April 27, 2024

ഒന്നര പതിറ്റാണ്ടിനുശേഷം രേവതി വീണ്ടും ചിലങ്കയണിയുന്നു

Must read

ചെന്നൈ: മംഗലശേരി നീലകണ്ഠന്റെ ദാര്‍ഷ്ട്യത്തിനു മുന്നില്‍ ചിലങ്ക ഊരിയെറിഞ്ഞ ഭാനുമതിയെ അവിസ്മരണീയമാക്കി മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് രേവതി കടന്നുകയറിയത്.പിന്നീട് സിമിമാഭിനയവും സംവിധാനവുമൊക്കെയായപ്പോള്‍ ന്ൃത്തം പാതിവഴിയിലെവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടു. എന്നാല്‍ ഒന്നര ദശാബ്ദം നീണ്ടുനിന്ന ഇടവേളക്ക് ശേഷം രേവതി വീണ്ടും നൃത്തം അവതരിപ്പിക്കുയ്ക്കുന്നു. താന്‍ പഠിച്ച നൃത്ത വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ചിലങ്കയണിയുന്നത്.

ശ്രീ സരസ്വതി ഗാന നിലയത്തിന്റെ വാര്‍ഷികം ഈ വരുന്ന ഞായറാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. 1979 ലായിരുന്നു ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള കാലങ്ങളില്‍ പലപ്പോഴായി നിരവധി സ്റ്റേജുകളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. ഞായറാഴ്ച കൃഷ്ണ നീ ഭേഗനേ ഭാരോ എന്ന ഗാനത്തിനൊത്ത് പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന പെര്‍ഫോമന്‍സാണ് രേവതി കാഴ്ച വെക്കുന്നത്.

താന്‍ ഇത് ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണ്. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോളോ പെര്‍ഫോമന്‍സ് ചെയ്യുന്നതെങ്കിലും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week