24.9 C
Kottayam
Friday, June 5, 2026

ലൈംഗികാതിക്രമം: അർജുന അവാർഡ് ജേതാവായ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കും

Must read

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ്. ഉന്നതോദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. സി.ആര്‍.പി.എഫിലെ ഡി.ഐ.ജിയും ചീഫ് സ്‌പോര്‍ട്‌സ് ഓഫീസറുമായ ഖജന്‍ സിങ്ങിനെയാണ് നീക്കുന്നത്. അര്‍ജുന പുരസ്‌കാര ജേതാവ് കൂടിയാണ് ഇയാള്‍.

സി.ആര്‍.പി.എഫിലെ വനിതാ സേനാംഗങ്ങളാണ് ഖജന്‍ സിങ്ങിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ സി.ആര്‍.പി.എഫ്. സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സി.ആര്‍.പി.എഫ്. യു.പി.എസ്.സിയ്ക്കാണ് സമര്‍പ്പിച്ചത്. യു.പി.എസ്.സിയാണ് ഖജന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനോട് നിര്‍ദേശിച്ചത്.

ഖജന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി സി.ആര്‍.പി.എഫ്. ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

ആരോപണവിധേയനായ ഓഫീസര്‍ക്കെതിരെ സി.ആര്‍.പി.എഫ്. അന്വേഷണം നടത്തി. അന്വേഷണം പൂര്‍ത്തിയാക്കി യു.പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ഇപ്പോള്‍ യു.പി.എസ്.സി. ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകാരം നല്‍കി. ഇതനുസരിച്ച് സി.ആര്‍.പി.എഫ്. അദ്ദേഹത്തിന് നോട്ടീസ് നല്‍കി’ -ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- Advertisement -

സി.ആര്‍.പി.എഫ്. ചീഫ് സ്‌പോര്‍ട്‌സ് ഓഫീസറാകുന്നതിന് മുമ്പ് 1986-ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ആളാണ് ഖജന്‍ സിങ്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലിലാണ് അദ്ദേഹത്തിന് വെള്ളി മെഡല്‍ ലഭിച്ചത്. 1951-ന് ശേഷം നീന്തലില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലായിരുന്നു ഇത്. 1984-ലാണ് അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിക്കുന്നത്.

- Advertisement -

നിലവില്‍ സി.ആര്‍.പി.എഫിന്റെ മുംബൈ യൂണിറ്റിലാണ് ഖജന്‍ സിങ്. പിരിച്ചുവിട്ടതായുള്ള വാര്‍ത്തയോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിന് 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

രണ്ട് കേസുകളാണ് ഖജന്‍ സിങ്ങിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്നിലാണ് അദ്ദഹത്തെ പിരിച്ചുവിട്ടത്. രണ്ടാമത്തെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും തന്റെ സല്‍പ്പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ചതാണെന്നും നേരത്തേ ഖജന്‍ സിങ് പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week