37.2 C
Kottayam
Saturday, April 27, 2024

‘ജയ് ശ്രീറാം’ വിളിയ്ക്കാന്‍ വിസമ്മതിച്ചു,യു.പിയില്‍ 17 കാരനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Must read

ചന്ദോലി: ഉത്തര്‍പ്രദേശില്‍ മുസ്ലീം ബാലനെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജയ് ശ്രീറാം മുഴക്കാന്‍ വിസ്സമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് ബാലന്റെ മൊഴി. ഉത്തര്‍പ്രദേശിലെ ചന്ദോലി ജില്ലയിലാണ് സംഭവം.
ആക്രമണത്തില്‍ പരിക്കേറ്റ ബാലനെ അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ നിലയില്‍ കാശിയിലെ കബീര്‍ ചൌരാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ക്യാമറയിലാണ് തന്നെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തുകയായിരുന്നുവെന്ന് 15 വയസുകാരനായ ബാലന്‍ ആദ്യ മൊഴി നല്‍കിയത്. എന്നാല്‍ അക്രമികള്‍ തന്നെ ജയ് ശ്രീറാം മുഴക്കാന്‍ നിര്‍ബ്ബന്ധിച്ചെന്നും അത് നിരസിച്ചപ്പോഴാണ് തന്നെ അവര്‍ മര്‍ദ്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്തതെന്ന് പിന്നീട് മൊഴി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week