25.2 C
Kottayam
Sunday, July 26, 2026

CATEGORY

National

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ വിവാദം:270 എക്സ് ഹാൻഡിലുകൾക്ക് കേരള പോലീസീന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ...

ഓൺലൈൻ ഭക്ഷണത്തിന് ചെലവേറുന്നു: പ്ലാറ്റ്‌ഫോം ഫീസ് കുത്തനെ കൂട്ടി സ്വിഗ്ഗിയും സൊമാറ്റോയും

മുംബൈ: രാജ്യത്ത് ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് ഘട്ടംഘട്ടമായി വർധിപ്പിക്കുന്നതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്....

ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും  ആശുപത്രിയിൽ സോണിയക്കൊപ്പമുണ്ട്.   ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും...

ദൈവക്കോലത്തെ അപമാനിച്ച കേസ്: നടൻ രൺവീർ സിങ് നേരിട്ട് മാപ്പുപറയണമെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സൂപ്പർ ഹിറ്റ് ചിത്രം 'കാന്താര'യിലെ ദൈവക്കോലത്തെ അപമാനിച്ചു എന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ കർണാടക ഹൈക്കോടതിയുടെ കർശന ഉത്തരവ്. കോടതിയിൽ നേരിട്ട് ഹാജരായി മാപ്പുപറയണമെന്നും മൈസൂരിലെ പ്രശസ്തമായ ചാമുണ്ഡി...

നടി ഹർഷിൽ കാലിയ കാറപകടത്തിൽ മരിച്ചു, അപകടം നിയന്ത്രണംവിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞ്

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30)ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡിലെ...

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം; യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്ന് മോദി; പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചതായും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍, രാസവളങ്ങള്‍ എന്നിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചതായും, ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ...

മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പരിരക്ഷയില്ല; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ക്രിസ്തുമതം ഉൾപ്പടെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി കോടതി...

സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങി വരന്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത് 400 ഓളം കല്ല്യാണ ചെക്കന്മാര്‍

ഗയ: വിവാഹത്തിന് പന്തലൊരുക്കി നാട്ടുകാരെ എല്ലാം ക്ഷണിച്ച് കാത്തിരിപ്പിലാണ് ബിഹാറിലെ ഒരു ഗ്രാമത്തിലെ പല വീടുകളും. നാടും വീടും വധുവും എല്ലാം കല്ല്യാണത്തിനായി ഒരുങ്ങി എങ്കിലും വരന്‍ മാത്രം നാട്ടിലെത്താത്തതാണ് പലരുടെയും ചങ്കിടിപ്പേറ്റുന്നത്....

ഓഹരി വിപണിയിൽ ‘കറുത്ത തിങ്കൾ’; ആറ് വർഷം മുൻപത്തെ കോവിഡ് തകർച്ചയെ അനുസ്മിപ്പിച്ച് വിപണി കൂപ്പുകുത്തി

മുംബൈ: കോവിഡ് ലോക്ഡൗണിനെ തുടർന്ന് 2020 മാർച്ച് 23-നുണ്ടായ ഓഹരി വിപണിയിലെ കറുത്ത ദിനത്തിന്റെ ആറാം വാർഷികത്തിൽ നിക്ഷേപകർക്ക് വീണ്ടും കനത്ത പ്രഹരം. ഇറാൻ-അമേരിക്ക തർക്കം യുദ്ധഭീതി ഉയർത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി...

ബിജെപി വാക്കുപാലിച്ചില്ലെന്ന് ശരത്കുമാർ; ഡിഎംകെയിൽ തിരികെചേർന്നേക്കുമെന്ന് അഭ്യൂഹം

ചെന്നൈ: പാർട്ടിയിൽ പ്രധാന ചുമതലകൾ ഏൽപ്പിക്കാമെന്ന വാഗ്ദാനം ബി.ജെ.പി. പാലിച്ചില്ലെന്ന് നടൻ ശരത്കുമാർ. താനും ഭാര്യ രാധികയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശരത്കുമാർ വീണ്ടും ഡി.എം.കെ.യിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. ഓൾ ഇന്ത്യ...

Latest news