25.2 C
Kottayam
Sunday, July 26, 2026

CATEGORY

National

‘നിഷ്പക്ഷത പാലിച്ചില്ല’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഏഴ് ആരോപണങ്ങളുമായി പ്രതിപക്ഷം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കാനാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ (INDIA മുന്നണി) പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം...

പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം; യുവഡോക്ടർ ജീവനൊടുക്കി

ഹൈദരാബാദ്: വളർത്തുമൃഗങ്ങളോടുള്ള സ്നേഹവും കുടുംബാംഗങ്ങളുടെ എതിർപ്പും ഒരു യുവഡോക്ടറുടെ ജീവനെടുത്തു. ഹൈദരാബാദിലെ അൽവാളിൽ പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി വീട്ടുകാരുമായുണ്ടായ തർക്കത്തിനൊടുവിൽ 23 വയസ്സുകാരിയായ ഡോ. ടി. പ്രിൻസി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം...

ചൈനയിലേക്ക് പുറപ്പെട്ട് യൂടേണടിച്ച റഷ്യൻ എണ്ണ ടാങ്കർ ഇന്ത്യയിലെത്തി; ഏഴ് കപ്പലുകളിൽ ആദ്യത്തേത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പൽ ശനിയാഴ്ച വൈകുന്നേരം ന്യൂ...

മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; മറിഞ്ഞ ലോറിയിൽനിന്ന് ശീതളപാനീയ കുപ്പികൾ വാരിക്കൂട്ടി നാട്ടുകാർ

വിശാഖപട്ടണം: അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും മദ്യമാണെന്ന് കരുതി ശീതളപാനീയ കുപ്പികൾ വാരിക്കൊണ്ടുപോയി നാട്ടുകാർ. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലുണ്ടായ ഈ വിചിത്രവും എന്നാൽ ദൗർഭാഗ്യകരവുമായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. ദേശീയ...

ഹോർമുസ് എല്ലാവർക്കുമായി അടച്ചിട്ടില്ല; പക്ഷേ ‘ശത്രുക്കൾക്ക്’ പ്രവേശനമില്ലെന്ന് ഇറാൻ, ട്രംപിന്റെ ഭീഷണിക്കും മറുപടി

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഇറാൻ. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ യുഎസ്...

ലിംഗമാറ്റശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ; അച്ഛന്റെ പിന്തുണയ്ക്ക് നന്ദിയെന്ന് കുറിപ്പ്

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ തായ്‌ലൻഡിൽ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകവും വൈകാരികവുമായ ഈ യാത്രയെക്കുറിച്ച് അനയ...

പശ്ചിമേഷ്യൻ പ്രതിസന്ധി: വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി ഉയർത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50...

ഊട്ടിയിൽ സെൽഫിയെടുക്കുന്നതിനിടെ 150 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് സൈന്യത്തിന്റെ സഹായത്തോടെ അത്ഭുതരക്ഷ

ഊട്ടി: പ്രശസ്തമായ സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിൽ സെൽഫിയെടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവ് പത്ത് മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നൈ ചെങ്കൽപെട്ട് സ്വദേശിയായ ശിവഗുരുനാഥൻ (27) ആണ് മരണത്തെ...

മൃഗശാലയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം: യുവ വെറ്ററിനറി സർജൻ കൊല്ലപ്പെട്ടു

ബെംഗലൂരു: കർണാടകയിലെ ശിവമോഗ്ഗ താവരെക്കൊപ്പ മൃഗശാലയിൽ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. താവരെക്കൊപ്പ ലയൺ ആൻഡ് ടൈഗർ സഫാരിയിലെ വെറ്ററിനറി സർജനായ ഡോ. സമീക്ഷ റെഡ്ഡി (27)...

യുഎൻഐ ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു; ഓഫീസ് ഒഴിപ്പിച്ചത് ബലമായി

ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫീസിലെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ...

Latest news