24.8 C
Kottayam
Monday, July 6, 2026

CATEGORY

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ

  ആലപ്പുഴ: പമ്പിംഗ് കരാറുകാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങവേ ആലപ്പുഴ ഡെപ്യൂട്ടി തഹസിൽദാർ ( പുഞ്ചകൃഷി) വിജിലൻസ് പിടിയിലായി. പുഞ്ചകൃഷിക്കായി വെള്ളം പമ്പ് ചെയ്ത കരാറുകാരനായ ടെൻസിംഗിന് കിട്ടാനുള്ള 5,50,000 രൂപ...

യു.കെ.ജി വിദ്യാര്‍ത്ഥിനിയെ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്: ഒറ്റപ്പാലത്ത് യു.കെ.ജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എഇഒ നിര്‍ദ്ദേശിച്ചു. കൂടാതെ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍,...

ഇ.കെ നായനാരുടെ ‘ബെന്‍സ്’ തുരുമ്പ് വിലയ്ക്ക് ലേലത്തിന്!

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ 1998 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് നാലാമതും ലേലത്തിന് വെയ്ക്കുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായ കാറിന് തുരുമ്പ് വിലയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 1996 മുതല്‍ 2001 വരെ...

പ്രണയം വീണ്ടും മൊട്ടിട്ടത് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ഉദയംപേരൂര്‍ കൊലപാതകത്തില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന തിരക്കഥ

കൊച്ചി: ഉദയംപേരൂരില്‍ വീട്ടമ്മയെ ഭര്‍ത്താവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് മുന്‍ കാമുകിയുമായി വീണ്ടും...

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഭരണസമിതി അംഗങ്ങളുടെ കൂട്ട രാജി

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണന്റെ പ്രസ്‌ക്ലബ് അംഗത്വം എടുത്തുകളഞ്ഞ താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളുടെ...

പാലക്കാട് ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ യു.കെ.ജി വിദ്യാര്‍ത്ഥിയെ പൂട്ടിയിട്ടു

പാലക്കാട്: ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിപ്പോയ യു.കെ.ജി വിദ്യാര്‍ത്ഥിയെ പൂട്ടിയിട്ടതായി പരാതി. ഒറ്റപ്പാലത്ത് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. സാധാരണ കുട്ടി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച്...

വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; ഗുരുതര ആരോപണവുമായി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത...

”എന്താടോ ഈ കേള്‍ക്കുന്നത്?’ ‘ആരാടോ ഫ്രാങ്കി? ”താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?” നായനാരുമായുള്ള അനുഭവം പങ്കുവെച്ച് തോമസ് ഐസക്

കേരള മുഖ്യമന്ത്രിയെന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇ കെ നായനാര്‍ എന്നപേരാണ് തൊണ്ണൂറുകള്‍ക്ക് മുമ്പ് ജനിച്ച മിക്കവര്‍ക്കും. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തന്നെയായിരിന്നു നായനാര്‍. അദ്ദേഹത്തിന്റെ നൂറാം ജന്മദിനമായിരുന്നു...

സംസ്ഥാന സര്‍ക്കാരിന്റെ റേഡിയോ ചാനല്‍ ‘റേഡിയോ കേരള’ ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റേഡിയോ ചാനല്‍ 'റേഡിയോ കേരള' ഇന്റര്‍നെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. പൊതുജന സമ്പര്‍ക്ക വകുപ്പാണ് 'റേഡിയോ കേരള'യുടെ ചുമതല വഹിക്കുന്നത്. ലോകമെമ്പാടുമുളള മലയാളികള്‍ക്ക്...

കണ്ണൂരില്‍ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ കടവിലെ പാറപ്പുറത്ത് പുതിയപുരയില്‍ പി.പി.അഫ്സലി (28)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കുറുമാത്തൂര്‍ കടവില്‍ കണ്ടത്. തിങ്കളാഴ്ച രാത്രിയാണ് അഫ്‌സലിനെ കാണാതായത്. അഫ്സലിന്റെ...

Latest news