പ്രണയം വീണ്ടും മൊട്ടിട്ടത് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ഉദയംപേരൂര്‍ കൊലപാതകത്തില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന തിരക്കഥ

കൊച്ചി: ഉദയംപേരൂരില്‍ വീട്ടമ്മയെ ഭര്‍ത്താവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് മുന്‍ കാമുകിയുമായി വീണ്ടും അടുപ്പത്തിലാകുന്നത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയശേഷമായിരുന്നു കൊലപാതകം. ചങ്ങനാശേരി ഇത്തിത്താനം കൊല്ലമറ്റം പ്രേംകുമാറും കാമുകിയും തിരുവനന്തപുരം വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടുമായ സുനിതാ ബേബിയുമാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

ദൃശ്യം സിനിമ മോഡലില്‍ വിദ്യയുടെ ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിച്ച ശേഷമായിരുന്നു കൊലപാതകം. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു. കൊച്ചി ഉദയംപേരൂര്‍ ആമേടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പഞ്ചനക്ഷത്ര ഹോട്ടിലെ മാനേജരായിരുന്ന പ്രേംകുമാറും വിവ്യയും. സെപ്റ്റംബര്‍ 21ന് തിരുവനന്തപുരം പേയാടുള്ള വില്ലയില്‍ കഴുത്തുഞെരിച്ചാണ് വിദ്യയെ കൊന്നത്. തുടര്‍ന്ന് മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരിന്നു.

നേത്രാവതി ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ ഫോണ്‍ മംഗലാപുരം വരെ എത്തിയതായി പോലീസ് കണ്ടെത്തി. പ്രേംകുമാര്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും. ഈ വര്‍ഷം മാര്‍ച്ചില്‍ സ്‌കൂള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാര്‍ സുനിതയെ കാണുന്നത്. ഇതിന് ശേഷം ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തി. ഇരുവരും ഒന്നിച്ചു താമസവും തുടങ്ങിയിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News