സംസ്ഥാന സര്‍ക്കാരിന്റെ റേഡിയോ ചാനല്‍ ‘റേഡിയോ കേരള’ ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റേഡിയോ ചാനല്‍ ‘റേഡിയോ കേരള’ ഇന്റര്‍നെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. പൊതുജന സമ്പര്‍ക്ക വകുപ്പാണ് ‘റേഡിയോ കേരള’യുടെ ചുമതല വഹിക്കുന്നത്. ലോകമെമ്പാടുമുളള മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം , സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊയാണ് സര്‍ക്കാര്‍ ഈ റേഡിയോ കേരള ആരംഭിക്കുന്നത്. പുതുമയുളള അന്‍പതോളം പരിപാടികളാണ് റോഡിയോ കേരളയിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളുമുണ്ട്. ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം.

വി.കെ. പ്രശാന്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും. പ്രഭാവര്‍മ്മ എഴുതിയ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഔസേപ്പച്ചനാണ്. പി.ആര്‍.ഡി പുറത്തിറക്കുന്ന സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുസ്തകത്തിന്റെ കവര്‍ചിത്രം വരച്ച ഭിന്നശേഷികാരിയായ ചിത്രകാരി നൂര്‍ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News