26 C
Kottayam
Monday, May 13, 2024

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ

Must read

 

ആലപ്പുഴ: പമ്പിംഗ് കരാറുകാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങവേ ആലപ്പുഴ ഡെപ്യൂട്ടി തഹസിൽദാർ ( പുഞ്ചകൃഷി) വിജിലൻസ് പിടിയിലായി. പുഞ്ചകൃഷിക്കായി വെള്ളം പമ്പ് ചെയ്ത കരാറുകാരനായ ടെൻസിംഗിന് കിട്ടാനുള്ള 5,50,000 രൂപ മാറി നൽകുന്നതിനു ബിൽ സമർപ്പിച്ച് മാസങ്ങളായിട്ടും തുക മാറി നൽകിയില്ല. ഇതിനെ പറ്റി തിരക്കാനായി ഡെപ്യൂട്ടി തഹസിൽദാരായ സച്ചുവിനെ സമീപിച്ചപ്പോള്‍ ബില്ല് മാറുന്നതിനായി  5000 രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. ടെൻസിംഗ് ഇക്കാര്യം ആലപ്പുഴ വിജിലൻസ് യുണിറ്റ് ഡി വൈ എസ് പി റക്സ് ബോബി അരവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആലപ്പുഴ വിജിലൻസ് കെണി ഒരുക്കി. ആദ്യ ഗഡുവായി 2000 രൂപ ഇന്നലെ ഉച്ചക്ക് ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിനു സമീപമുള്ള ഓഫീസ് പരിസരത്ത് വെച്ച് സച്ചു ടെൻസിംഗിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് പിടിയിലായത്.  വിജിലൻസ് സംഘത്തിൽ ആലപ്പുഴ ഡി വൈ എസ് പിയെ കൂടാതെ ഇൻസ്പെക്ടർമാരായ ബാബുകുട്ടൻ, ഋഷി കേശൻ നായർ, കെ വി ബെന്നി, എസ് ഐ പീറ്റർ അലക്സാണ്ടർ, എ എസ് ഐ. മനോജ്, എസ് സി പി ഒമാരായ ജയലാൽ, ബിജിമോൻ സി പി ഒ മാരായ ഷിജു, കൃഷ്ണകുമാർ, സുനീഷ് സുദീപ്, വിജു, ഡബ്ല്യൂസി പി ഒ നീതുമോഹൻ എന്നിവരും ഉണ്ടായിരുന്നു. അറ്റസ്റ്റ് ചെയ്ത ഡെപ്യൂട്ടി തഹസിൽദാരെ ഇന്ന് കോട്ടയം വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week