സഞ്ജുവിനെ തഴഞ്ഞു, വൈഭവ് ടീമിൽ; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തിയിട്ടില്ല. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു. ഇംഗ്ലണ്ട് പര്യടനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിങ് ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ തിലക് വർമയാണ് ഉപനായകൻ.

ജൂലൈ 23 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിനിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ശിവം ദുബെയെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്.

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (WK), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിംഗ് (WK)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News