29.5 C
Kottayam
Monday, May 6, 2024

CATEGORY

Kerala

കണ്ണൂരില്‍ രണ്ടു യുവാക്കള്‍ റോഡരികില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചൂണ്ടയില്‍ രണ്ട് യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുണ്‍ (21)എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു....

കേരളത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടായി; രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളത്തില്‍ കൊവിഡ് രോഗ പ്രതിരോധത്തില്‍ വീഴ്ചയുണ്ടായി. ഇതിന്റെ വിലയാണ് ഇപ്പോള്‍ കേരളം നേരിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ...

കണ്ണൂരില്‍ ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ തോക്കും തിരകളും കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തി. പയ്യന്നൂരിലാണ് സംഭവം. ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കൊവിഡ് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി പരാതി

കൊച്ചി: കൊവിഡ് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി പരാതി. എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായാണ് പരാതി. പത്തു മിനിറ്റിനുള്ളില്‍ ഹോസ്റ്റല്‍ വിട്ട് ഇറങ്ങണമെന്ന് വാര്‍ഡന്‍ നിര്‍ദ്ദേശിച്ചതായി...

പാലക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു മരണം; രണ്ടു പേര്‍ക്ക് പരുക്ക്

പാലക്കാട്: വണ്ടിത്താവളം-തത്തമംഗലം റോഡില്‍ ചുള്ളിപെരുക്കമേട്ടില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍...

കോട്ടയത്ത് വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12 ന്...

കേരളത്തിൽ ഡിസ്ചാര്‍ജ് പോളിസി മാറ്റാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗമുക്തരായോ എന്നറിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി...

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

തിരുവല്ല:മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു.കാലം ചെയ്തത് 13 വർഷമായി മാർത്തോമ്മാ സഭയെ നയിച്ച ശ്രേഷ്ഠ മഹാ പുരോഹിതൻ. ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി...

റേഷന്‍ കടയില്‍ അരിക്ക് പകരം അറക്കപ്പൊടി

കണ്ണൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ റേഷന്‍ കടയില്‍ അരിക്ക് പകരം സൂക്ഷിച്ചത് അറക്കപ്പൊടി. 17 ചാക്ക് അറക്കപ്പൊടിയാണ് കണ്ടെത്തിയത്. അരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചാക്കുകളില്‍ അറക്കപ്പൊടി നിറച്ച് സൂക്ഷിച്ചത്. 28 ക്വിന്റല്‍ അരി, 7 ക്വിന്റല്‍...

മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: എം. ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കയേറ്റം ചെയ്ത ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് എം. ശിവശങ്കറിനെ മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍...

Latest news