മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

തിരുവല്ല:മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു.കാലം ചെയ്തത് 13 വർഷമായി മാർത്തോമ്മാ സഭയെ നയിച്ച ശ്രേഷ്ഠ മഹാ പുരോഹിതൻ.

ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. 89 വയസായിരുന്നു.

ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമൊത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് വിയോഗ സമയം ഒപ്പമുണ്ടായിരുന്നു

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തായുടെ പിൻഗാമി അയിരുന്നു.
2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു.1931 ജൂൺ 27 ന് മാരാമൺ പാലക്കുന്നത്ത് തറവാട്ടിൽ ജനിച്ചു.

1957 ഒക്ടോബർ 18 വൈദികനായി.1975 ഫെബ്രുവരി 8 ന് എപ്പിസ്കോപ്പയായി.1999 ൽ സഫ്രഗൻ മെത്രാപ്പോലീത്തയായി. ഇന്ന് രാവിലെ 8 മുതൽ തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും