കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12 ന് ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം.
ചോദ്യം ചെയ്ത വഴിയാത്രക്കാരിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ചു. തുടര്‍ന്ന് കുമരകം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം കുമരകം പോലീസ് ഇത് തങ്ങളുടെ പരിധിയല്ലെന്നും വെസ്റ്റ് സ്റ്റേഷനില്‍ അറിയിക്കാനുമായിരുന്നു അറിയിച്ചത് .
ഇതോടെ നാട്ടുകാര്‍ കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News