28.2 C
Kottayam
Friday, June 5, 2026

‘രണ്ട് മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ട്’ഷാഹിദ് കപൂറിന്‍റെ തുറന്നുപറച്ചില്‍: വീഡിയോ വൈറല്‍

Must read

മുംബൈ: ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ ഒരു അഭിമുഖത്തിലെ വീഡിയോ വൈറലാകുകയാണ്. നടി നേഹ ദൂപിയ നടത്തുന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഷാഹിദ് തന്‍റെ മുന്‍ കാമുകിമാര്‍ തന്നെ ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന വീ‍ഡിയോയാണ് വൈറലാകുന്നത്. ഇതിന് പുറമേ ആരാണ് ആ കാമുകിമാര്‍ എന്ന രീതിയില്‍ പല സോഷ്യല്‍ മീഡിയ ചര്‍ച്ചകളും നടക്കുകയാണ്. 

ഷാഹിദിനെ മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ടോ എന്നായിരുന്നു നേഹയുടെ ചോദ്യം അതിന് ഷാഹിദ് നല്‍കിയ മറുപടി ഇങ്ങനെയാണ്, “ഒരാള്‍ എന്നെ ചതിച്ചെന്ന് എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. മറ്റൊരാളെ എനിക്ക് നല്ല സംശയവുമുണ്ട്. അതിനാല്‍ തന്നെ രണ്ടുപേരാണ് എന്നെ ചതിച്ചത് എന്ന് പറയാം. അവരുടെ പേര് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല” എന്നാണ് ഷാഹിദ് പറഞ്ഞത്. 

എന്നാല്‍ അവര്‍ രണ്ടു നിങ്ങളുടെ പ്രശസ്തരായ മുന്‍ കാമുകിമാരാണോയെന്ന് നേഹ ചോദിച്ചെങ്കിലും ഷാഹിദ് കപൂര്‍ ഉത്തരം നല്‍കിയില്ല. മുന്‍കാലത്ത് ഷാഹിദിനുണ്ടായ പ്രണയങ്ങള്‍ ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. ഷാഹിദും കരീന കപൂറും ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു. പിന്നീട് ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെ ഷാഹിദും പ്രിയങ്ക ചോപ്രയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നു. 

ഏറെക്കാലം സിംഗിളായി തുടര്‍ന്ന ഷാഹിദ് കപൂര്‍ പിന്നീട് 2015ലാണ് മീറ രാജ്പുത്തിനെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അടക്കം അന്ന് വലിയ ചര്‍ച്ചയായെങ്കിലും ഇരുവരും ബോളിവുഡിലെ ഇപ്പോഴത്തെ പെര്‍ഫെക്ട് കപ്പിസുകളില്‍ ഒന്നാണ്. 

- Advertisement -

കൃതി സനോണിനൊപ്പം അഭിനയിച്ച തേരി ബാത്ത് മെം അയ്സ ഉജ ജിയ എന്ന ചിത്രമാണ് ഷാഹിദിന്‍റെതായി അവസാനം ഇറങ്ങിയ ചിത്രം. ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന യുവാവായാണ് ഷാഹിദ് ഈ ചിത്രത്തില്‍ എത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week