29.1 C
Kottayam
Friday, May 3, 2024

CATEGORY

Kerala

ജോലിക്കിടെ സൂര്യാഘാതം; കുഴഞ്ഞുവീണ 63-കാരൻ ആശുപത്രിയിൽ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കല്പണിക്കാരനാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു....

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; നാദാപുരം സ്വദേശി മരിച്ചു, 14 പേർക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സഫ്‌വാന്‍ (23) ആണ് മരിച്ചത്‌. അപകടത്തില്‍പ്പെട്ട...

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്

കോട്ടയം:സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം...

ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ...

മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാംവാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്. രാജേഷിന്റെ തലയ്ക്കും നെഞ്ചിലുമാണ് വെട്ടേറ്റത്. ഇന്നലെ...

എസ്‌‌എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തിരിക്കുന്നത് 110ാം നമ്പർ കേസായി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ്...

ആലുവയിൽ ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാൻ നിർത്തിയ കാറിൽ മറ്റൊരു കാറിടിച്ചു

ആലുവ: മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ച രണ്ടുപേരും ആന്ധ്രാസ്വദേശികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആന്ധ്രയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് മീന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടത്തുവെച്ച് ലോറി മെട്രോ...

ആലുവയെ ഞെട്ടിച്ച ഗുണ്ടാ ആക്രമണം,രണ്ട് പേര്‍ കൂടി പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു

കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി പിടിയിൽ. മുബാറക്, സിറാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും...

തനിയ്‌ക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം; വക്കീൽ നോട്ടിസിനു പിന്നാലെ ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ടി.ജി.നന്ദകുമാറിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ,...

വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: വൈക്കം കായലോര ബീച്ചിൽ ക്രിക്കറ്റ് കളിക്കാനെത്തിയ 35-കാരൻ കുഴഞ്ഞുവീന്ന് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷെമീർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചമുതൽ യുവാവും സംഘവും ഇവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകീട്ട് കളി...

Latest news