25.7 C
Kottayam
Monday, June 8, 2026

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡനപരാതി;’കെട്ടിച്ചമച്ച കഥ’സത്യം ജയിക്കുമെന്ന് സി.വി ആനന്ദബോസ്‌

Must read

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

എന്നാൽ, പീഡനാരോപണം സി വി ആനന്ദബോസ് നിഷേധിച്ചു. കെട്ടിച്ചമച്ച കഥയെന്ന് ഗവർണർ പ്രതികരിച്ചു. ‘ എന്നെ താറടിച്ച് കാട്ടിയ ശേശഷം ആർക്കെങ്കിലും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെങ്കിൽ ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാൽ, ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ എന്റെ പോരാട്ടത്തെ അവർക്ക് തടുത്തുനിർത്താനാവില്ല’, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി മാറിയ രണ്ട് അസംതൃപ്തരായ ജീവനക്കാരുടെ അപകീർത്തികരമായ പ്രചാരണത്തിന് എതിരെ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്ഭവൻ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്വീറ്റ്. ‘ സത്യം വിജയിക്കും. കെട്ടിച്ചമച്ച കഥകൾക്ക് മുമ്പാകെ കീഴടങ്ങാൻ ഞാൻ തയ്യാറല്ല, എന്നെ താറടിച്ച് കാട്ടിയ ശേഷം ആർക്കെങ്കിലും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെങ്കിൽ ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാൽ, ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ എന്റെ പോരാട്ടത്തെ അവർക്ക് തടുത്തുനിർത്താനാവില്ല’, ട്വീറ്റിൽ പറഞ്ഞു.

രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരനിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. പീഡനം നടന്നയുടൻ അവർ രാജ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഗവർണറുടെ വസതിയിലെത്തി ഇവടെ സ്റ്റേഷനിലെത്തിക്കുകയും പരാതി രേഖപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തായതിനു പിന്നാലെ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ബംഗാളിലെത്തുന്നതിനു തൊട്ടുമുൻപാണ് ഗവർണർക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. മോദി എത്തുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ കുടുംബ സന്ദർശനം റദ്ദാക്കി ആനന്ദ ബോസ് കൊൽക്കത്തയിലേക്കു മടങ്ങിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

1977 ബാച്ചിൽ കേരള കേഡറിലെ ഐ.എ.എസ് ഓഫിസറായിരുന്നു മലയാളിയായ ആനന്ദ ബോസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകൾക്കു പിന്നാലെ 2019ലാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. 2022ൽ നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധൻക്കഡിനു പകരക്കാരനായാണ് ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്നത്.

ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുമെന്ന് ഉറപ്പ്. സന്ദേശ്കാലി സംഭവങ്ങളുടെ പേരിൽ പ്രതിരോധത്തിലായ തൃണമൂലിന് ഗവർണർക്ക് എതിരായ പീഡനാരോപണം ഒരുപിടിവള്ളിയാണ്. സന്ദേശ്കാലിയിൽ നിന്നുള്ള സ്ത്രീകളുമായി ആദ്യം സംസാരിച്ചതും, സംസ്ഥാന സർക്കാരിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയതും ഗവർണറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week