31.1 C
Kottayam
Friday, May 17, 2024

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; നാദാപുരം സ്വദേശി മരിച്ചു, 14 പേർക്ക് പരിക്ക്

Must read

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സഫ്‌വാന്‍ (23) ആണ് മരിച്ചത്‌. അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണെന്നാണ് വിവരം. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ മലപുറം സ്വദേശി ബാസിം അബ്ദുള്‍ ബാരി സൗറ സ്‌കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അസ്ഹര്‍,വാസിഫ് , നിസാം, തല്‍ഹത്ത് , മാജിദ്, സുഹൈല്‍, ശ്യാമില്‍, നവീദ്, സിറാജ്, എന്നിവരെ അനന്ത നാഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തെ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് മരിച്ച സഫ്‌വാന്‍. സഫ്‌വാന്റെ സഹപ്രവര്‍ത്തകരും സഹപാഠികളുമാണ് ഒപ്പമുണ്ടായിരുന്നത്. ഏപ്രില്‍ 26-ന് വൈകീട്ടാണ് ഇവര്‍ നാട്ടില്‍നിന്ന് കശ്മീരിലേക്കുള്ള യാത്രതിരിച്ചത്. സഫ്‌വാന്റെ മൃതദേഹം ബന്‍ഹാള്‍ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week