29.5 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

റെക്കോർഡ് പോളിങ്ങിൽ കേരളം; അടിയൊഴുക്കുകളിൽ ആശങ്കയോടെ മുന്നണികൾ, വിധി പ്രവചനാതീതം

കൊച്ചി: കേരളം ആവേശത്തോടെ വിധിയെഴുതിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിൽ ഒന്നാണ് ഇത്തവണ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പോളിങ് ശതമാനം ഉയർന്നാൽ യുഡിഎഫിനും കുറഞ്ഞാൽ എൽഡിഎഫിനും ഗുണകരമാകുമെന്ന പരമ്പരാഗത നിരീക്ഷണങ്ങൾക്ക്...

ഇടത്തേക്കോ,വലത്തോട്ടോ? നിലപാട് വ്യക്തമാക്കി താരങ്ങള്‍

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ. ഇടതാണെങ്കിലും വലതാണെങ്കിലും നാടിന് ഗുണകരമാകുന്ന 'നേരെയുള്ള ഭരണം' വരണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തിയ...

വെഞ്ഞാറമ്മൂട്ടിൽ വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തൽ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് യുവാവ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന വൃദ്ധ കൊല്ലപ്പെട്ടകേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരൻ കുറ്റം സമ്മതിച്ചു. ശ്രീനാരായണപുരം സ്വദേശി ജിത്തു(22) ആണ് പിടിയിലായത്. കഴുത്ത് ഞെരിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും...

ചൂണ്ടുവിരലിൽ പരിക്ക്,കുത്തിക്കെട്ട് ;കൈക്കുഞ്ഞുമായെത്തിയ യുവതിക്ക് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു,പ്രതിഷേധത്തിനൊടുവിൽ വോട്ട് ചെയ്തു

തൃശ്ശൂർ: ചൂണ്ടുവിരലിൽ മുറിവേറ്റ് കുത്തിക്കെട്ടി വെച്ചത് ചൂണ്ടിക്കാട്ടി യുവതിക്ക് വോട്ട് നിഷേധിച്ചതായി ആരോപണം. തൃശ്ശൂർ മണ്ഡലത്തിൽകുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂർ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ്...

കേരളം വിധിയെഴുതി; പോളിങ് 77 ശതമാനം കടന്നു, എറണാകുളത്തും കോഴിക്കോടും ആവേശം

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെച്ച് ജനം ബൂത്തിലേക്കൊഴികയപ്പോൾ തരക്കേടില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം...

കാലവർഷം 2026:എൽ നിനോ സാധ്യത;രാജ്യത്ത് കാലവർഷം ദുർബലമാകും, കേരളത്തിൽ സാധാരണ നിലയിൽ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. എന്നാൽ, രാജ്യത്താകെ കാലവർഷം സാധാരണയിലും കുറയാൻ സാധ്യതയുണ്ട്. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള കാലവർഷത്തെപ്പറ്റി ആദ്യ പ്രവചനമാണിത്. കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ് 2026;ഉച്ചവരെ പോളിംഗിൽ മുന്നിൽ അസം

ഗുവാഹത്തി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ അസമിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്, 59.63 ശതമാനം. കേരളത്തിൽ 49.70 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു....

വീണ്ടും അവയവദാനം;അഞ്ചുപേർക്ക് പുതുജീവൻ നൽകി ജയി ജയകുമാർ യാത്രയാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവന്തപുരം കിംസ്...

ജനാധിപത്യം വിജയിക്കട്ടെ, ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല- ജി. സുകുമാരൻ നായർ

കോട്ടയം: ജനാധിപത്യം വിജയിക്കട്ടെയെന്നും ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ തങ്ങൾ പറയുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ജനാധിപത്യം...

‘ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം; ആ ഡാഷ് അവരവര് പൂരിപ്പിക്കേണ്ടതാണ്, കൂടുതൽ പറയുന്നില്ല'

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ജനങ്ങൾക്ക് അറിയാം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ...

Latest news