കാലവർഷം 2026:എൽ നിനോ സാധ്യത;രാജ്യത്ത് കാലവർഷം ദുർബലമാകും, കേരളത്തിൽ സാധാരണ നിലയിൽ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. എന്നാൽ, രാജ്യത്താകെ കാലവർഷം സാധാരണയിലും കുറയാൻ സാധ്യതയുണ്ട്. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള കാലവർഷത്തെപ്പറ്റി ആദ്യ പ്രവചനമാണിത്.

കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ എൽനിനോ പ്രതീക്ഷിക്കുന്നു. സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണിത്. അതിതീക്ഷ്ണമായ സൂപ്പർ എൽനിനോ ആകാനുള്ള സാധ്യതയും അന്താരാഷ്ട്ര ഏജൻസികൾ പ്രവചിക്കുന്നുണ്ട്. കാലവർഷം ദുർബലമാകാൻ, പ്രത്യേകിച്ചും രണ്ടാംഘട്ടത്തിൽ, ഇത് കാരണമാകും.

എന്നാൽ, ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവാകാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് കുറവുമായിരിക്കും. കാലവർഷത്തിന്റെ തുടക്കത്തെ ഇത് അനുകൂലമായി സ്വാധീനിക്കും.

English Summary

Private weather forecaster Skymet has released its initial prediction for the 2026 Southwest Monsoon, stating that Kerala is likely to receive normal rainfall. However, the country as a whole may experience a “below normal” monsoon, projected at 94% of the Long Period Average (LPA). The re-emergence of the El Niño phenomenon is expected to weaken the monsoon, particularly during the second half of the season (August-September). While June might see steady rain, international agencies warn of a potential “Super El Niño” that could lead to erratic patterns and a 30% risk of drought in central and north-western India. The official forecast from the IMD is expected later this month.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News