തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.
അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി തിരുവനന്തപുരത്തും കൊച്ചിയിലും ട്രാഫിക് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജയിയുടെ മസ്തിഷ്ക മരണം ഇന്ന് രാവിലെയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.
English Summary
In a noble act of organ donation, the family of Jai Jayakumar (35), a native of Kilimanoor, has decided to donate his organs after he was declared brain-dead at a private hospital in Thiruvananthapuram. Five of his organs, including his heart, will be donated to patients in need. The heart will be transported from KIMS Hospital, Thiruvananthapuram, to Lissy Hospital, Kochi, via an air ambulance to ensure rapid delivery. Authorities have coordinated the mission to facilitate the smooth transfer of the organs, offering a new lease of life to five individuals.


