30.7 C
Kottayam
Monday, July 6, 2026

CATEGORY

International

ഇസ്രയേലിലും ഇറാനിലും സ്‌ഫോടനങ്ങള്‍; കനത്ത പോരാട്ടം, ഇറാന് മുന്നറിയിപ്പുമായി അമേരിക്ക, നെതന്യാഹു ബങ്കറില്‍ ഒളിച്ചു

ടെല്‍ അവീവ്/ടെഹ്‌റാന്‍: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേല്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലും സ്‌ഫോടനങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച രാത്രിയിലുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍...

ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്ര സഭയിൽ; 320 പേർക്ക് പരിക്കേറ്റു

ടെഹ്റാൻ: കഴിഞ്ഞ ദിവസം ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ മരിച്ചതായി ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേർക്ക് പരിക്കേറ്റതായും ഇറാൻ അംബാസഡർ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്റാനിലും...

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം, വൻ നാശനഷ്ടം; നിരവധി പേർക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...

ഇറാനിൽ വീണ്ടും ഇസ്രയേല്‍ ആക്രമണം; വ്യോമപ്രതിരോധം സജ്ജമാക്കി പ്രതിരോധിച്ചതായി ടെഹ്റാൻ

ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു....

'ഇസ്രയേല്‍ മേഖലയെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു; നെതന്യാഹുവിനെ തടയണം'; ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിനിടെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി; അപലപിച്ച് അറബ് രാജ്യങ്ങള്‍

അങ്കാറ: ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുര്‍ക്കി പ്രസിഡന്റ്...

സേനയുടെയും ചാരന്മാരുടെയും കണ്ണുവെട്ടിച്ച് ഇറാനില്‍ മൊസാദ് താവളങ്ങള്‍ ; വ്യോമ പ്രതിരോധ സംവിധാനത്തെ പാടേ ദുര്‍ബലമാക്കാന്‍ ഡ്രോണ്‍ ബേസുകള്‍; അത്യന്താധുനിക ആയുധങ്ങള്‍ വാഹനങ്ങളില്‍ ഇറാനിലേക്ക് കടത്തി; കമാന്‍ഡോ വിന്യസവും;...

ടെഹ്‌റാന്‍: 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍': ഒറ്റ രാത്രി കൊണ്ട് ഇറാന്റെ ആണവ-മിസൈല്‍ പദ്ധതിക്ക് സാരമായ ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. എന്നാല്‍, ഈ ഓപ്പറേഷനായി ഇസ്രയേലിന് വര്‍ഷങ്ങളുടെ ഒരുക്കത്തിന്റെ കഥ പറയാനുണ്ട്. വിശദ വിവരങ്ങളാണ്...

അഹമ്മദാബാദ് ദുരന്തത്തിന്റെ ഞെട്ടൽ മാറും മുമ്പെ യുഎസില്‍ വന്‍ വിമാന ദുരന്തം ഒഴിവായി; ബോസ്റ്റണ്‍ ലോഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ജെറ്റ്ബ്ലൂ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി

ഈസ്റ്റ് ബോസ്റ്റണ്‍: ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന് തൊട്ടു പിന്നാലെ അമേരിക്കയില്‍ ഒരു വന്‍ വിമാനദുരന്തം ഒഴിവായ വാര്‍ത്തയാണ് പുറത്തു വരുന്നത്. ജെറ്റ് ബ്ലൂവിന്റെ ഒരു യാത്രാ വിമാനം...

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് കനത്ത ആഘാതം; റവലൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു; ആണവ ശാസ്ത്രജ്ഞർക്കും ജീവഹാനി

ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി...

5 മില്യണ്‍ ഡോളര്‍ മുടക്കിയാല്‍ സ്ഥിരതാമസം; ട്രംപ് കാർഡു’മായി അമേരിക്ക; ‘ഗോള്‍ഡ് കാര്‍ഡ്’ വിസ വിശദാംശങ്ങൾ ഇങ്ങനെ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍, 5 മില്യണ്‍ ഡോളര്‍ (ഏകദേശം 41.7 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള വഴി തുറക്കുന്ന വിസ പദ്ധതിക്ക് തുടക്കമായി. 'ട്രംപ് കാര്‍ഡ്'...

അനധികൃത കുടിയേറ്റം: അമേരിക്കയിൽ അറസ്റ്റിലായവരിൽ ലോകത്തെ ഏറ്റവും പ്രശസ്ത ടിക്‌ ടോക് താരവും

ലാസ് വേഗസ്‌: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്‌മിനെ യുഎസ് കുടിയേറ്റവകുപ്പ് അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാലാണ് നടപടിയെന്നും അറിയിച്ചു.സെനഗലിൽ ജനിച്ച ഖാബി,...

Latest news