24.3 C
Kottayam
Saturday, June 6, 2026

യുദ്ധത്തിലൂടെ ‘വ്യക്തിപരമായ നഷ്ടമുണ്ടായി’, മകന്റെ വിവാഹം രണ്ടുതവണ മാറ്റിവെച്ചുവെന്ന് നെതന്യാഹു

Must read

ടെൽഅവീവ്: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മകന്റെ വിവാഹം നീണ്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ് ഉയരുന്നത്.

‘നിരവധിപേർ കൊല്ലപ്പെട്ടു. ഉറ്റവരുടെ വേർപാടിലാണ് കുടുംബം. വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് നാമൊക്കെയും കടന്നുപോകുന്നത്. തന്റെ കുടുംബവും അതിൽ നിന്ന് വ്യത്യസ്തമല്ല. മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് എന്റെ മകൻ അവ്നറിന്റെ വിവാഹം മാറ്റിവെക്കുന്നത്.’- നെതന്യാഹു പറഞ്ഞു. ഇറാൻ സൊറോക ആശുപത്രി ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദുരിതത്തേക്കാളേറെ സ്വന്തം പ്രതിച്ഛായയ്ക്കാണ് നെതന്യാഹു പ്രാധാന്യം നൽകുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അവ്‌നെറിന്റെയും പങ്കാളി അമിത് യാര്‍ദേനിയുടെയും വിവാഹം നവംബറിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. സംഘർഷം രൂക്ഷമായഘട്ടത്തിൽ രണ്ടാം വട്ടവും വിവാഹം മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വ്യക്തിപരമായ നഷ്ടവുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ പരാമർശം.

സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് നെതന്യാഹുവിന്റെ മകന്റെ വിവാഹം രണ്ടാവട്ടവും മാറ്റിവെച്ചത്. ഇത് രാജ്യത്ത് വേണ്ടി താൻ ചെയ്ത ത്യാഗമാണെന്നും മകന്റെ പ്രതിശ്രുതവധുവിന് ഖേദമുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഈ നിമിഷങ്ങളിലും പതറാതെ നിൽക്കുന്ന ധീരയെന്നാണ് ഭാര്യയെ നെതന്യാഹു വിശേഷിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week