23.7 C
Kottayam
Sunday, June 14, 2026

യുദ്ധത്തിൽ കുട്ടികൾക്കെതിരായ അതിക്രമത്തിൽ വൻവർധന, ഇസ്രയേൽ യു.എൻ കരിമ്പട്ടികയിൽ

Must read

ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ചതികച്ച പശ്ചാത്തലത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രയേലിനോട് നിര്‍ദേശിച്ചു.

ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. അതിനിടെ, ടെഹ്റാനിലും റഷ്തിലും ഇസ്രയേലിന്റെ ബോംബുകള്‍വീണു. ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു.

തെക്കന്‍ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ച ഇറാന്‍ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപറ്റി. ഇറാനില്‍ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25-ഉം. സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുള്ളതിനാല്‍ ഇസ്രയേലിനൊപ്പം ചേരുന്നതിന് രണ്ടാഴ്ച സാവകാശം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സംഘര്‍ഷബാധിതമേഖലകളില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2024-ല്‍ മുന്‍പില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). ഇതിലേറെയും ഗാസ, വെസ്റ്റ് ബാങ്ക്, കോംഗോ, സൊമാലിയ, നൈജീരിയ, ഹെയ്തി എന്നിവിടങ്ങളിലാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു.

- Advertisement -

18 വയസ്സില്‍ താഴെയുള്ളവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2023 മുതല്‍ 25 ശതമാനമാണ് കൂടിയത്. അന്ത്യമില്ലാത്ത വിദ്വേഷത്തിന്റെയും വിവേചനമില്ലാത്ത ആക്രമണങ്ങളുടെയും ഫലം അനുഭവിച്ചത് കുട്ടികളാണെന്ന് ഗുട്ടെറസ് പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week