23.7 C
Kottayam
Sunday, June 14, 2026

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ് ഡ്രൈവർ

Must read

പത്തനംതിട്ട: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പോലീസ് ഡ്രൈവര്‍ ബസ് ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. രാവിലെ 8.15 ന് സെന്റ് പീറ്റേഴ്സ് ജങ്ഷനിലാണ് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മെഴുവേലി കോങ്കുളഞ്ഞി തടത്തില്‍ വീട്ടില്‍ ലിബിന്‍ ചന്ദ്രനെ (36) ട്രാഫിക് പോലീസിന്റെ പിടികൂടിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടിയെടുത്തത്.

കുഴിക്കാലയുള്ള സ്വകാര്യ സ്‌കൂളിന്റെ ഡ്രൈവര്‍ ആണ് ഇയാള്‍. ട്രാഫിക് എസ് ഐ സ്‌കൂളില്‍ പോയി പ്രിന്‍സിപ്പലിനെ കണ്ട് വിവരം ധരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും, ഇക്കാര്യത്തില്‍ കര്‍ശന പരിശോധനയ്ക്കു ശേഷമേ ഡ്രൈവര്‍മാരെ ഡ്യൂട്ടിക്ക് അയക്കുകയുള്ളൂ എന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.

- Advertisement -

- Advertisement -

ബസില്‍ 12 കുട്ടികളും സഹായിയായ ജീവനക്കാരിയും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ട്രാഫിക് എസ്.ഐക്കൊപ്പം എസ്.സി.പി.ഓ ജയപ്രകാശ്, സി.പി.ഓ ശരത്ലാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

വിമുക്ത ഭടന്‍ കൂടിയായ എസ്.സി.പി.ഓ ജയപ്രകാശ് ആണ് സ്‌കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സ്‌കൂളില്‍ സുരക്ഷിതമായി എത്തിച്ചത്. പകരം ഡ്രൈവര്‍ സമയത്ത് സ്‌കൂളില്‍ ലഭ്യമാകാത്തതിനാല്‍ അടുത്ത ട്രിപ്പിലുള്ള വിദ്യാര്‍ത്ഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്‌കൂളിലാക്കി. നാരങ്ങാനം ഭാഗത്തുള്ള കുട്ടികളെയാണ് ഇദ്ദേഹം രണ്ടാമത് സ്‌കൂളില്‍ കൊണ്ടാക്കിയത്.

- Advertisement -

വാഹനത്തില്‍ ആയയും ഉണ്ടായിരുന്നു. പോലീസ് മാമന്‍ ഡ്രൈവറായ വാഹനയാത്രയിലെ കൗതുകം വിട്ടുമാറാതെ കുട്ടികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്‍ ബസുമായി വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അതൊരു പുതിയ അനുഭവമായി.

വിമുക്ത ഭടന്‍ കൂടിയായ ജയപ്രകാശ് ഒരു വര്‍ഷമായി പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ ജോലി നോക്കിവരികയാണ്. പത്തനംതിട്ട ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ മുമ്പ് ജോലി ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week