ഹോട്ട് എയര്‍ ബലൂണിന് തീപ്പിടിച്ചു, 8 വിനോദസഞ്ചാരികള്‍ മരിച്ചു, സംഭവം ബ്രസീലിൽ

ഹോട്ട് എയര്‍ ബലൂണിന് തീപ്പിടിച്ചു, ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം | VIDEO

സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News