29.1 C
Kottayam
Saturday, July 25, 2026

CATEGORY

International

ഹിന്ദു യുവാവിനെ കാര്‍ കയറ്റി കൊന്നു: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു

ധാക്ക: ബബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കാര്‍ കയറ്റി കൊന്നു. പെട്രോള്‍ പമ്പിലെത്തി വാഹനത്തില്‍ ഇന്ധനംനിറച്ചശേഷം പണം നല്‍കാതെ പോകാന്‍നോക്കിയവരെ തടഞ്ഞ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 30...

മഞ്ഞിനടിയിലെ അപൂർവ ധാതുക്കൾ; ഗ്രീന്‍ലന്‍ഡിനായി അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ ?അടുത്ത ശീതയുദ്ധത്തിന് കാഹളം

ലണ്ടന്‍: ഗ്രീന്‍ലന്‍ഡ് എന്ന മഞ്ഞുഭൂമിയെച്ചൊല്ലി ലോകം മറ്റൊരു ശീതയുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയത്തിലാണ് ആഗോള നിരീക്ഷകര്‍. ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ്...

‘അധികാരം ക്രിയേറ്റീവ് അല്ലാത്തവർക്ക്, വർഗീയവുമാവാം’ബോളിവുഡിൽ അവസരം നഷ്ടപ്പെടുന്നുവെന്ന് എ.ആർ റഹ്മാൻ

മുംബൈ: കഴിഞ്ഞ എട്ടുവർഷമായി തനിക്ക് ബോളിവുഡിൽ നിരന്തരം അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്ന് ഓസ്‌കർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാൻ...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള പേടകം കടലിലിറങ്ങി; ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതർ -വീഡിയോ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലിറങ്ങി. കാലിഫോർണിയൻ തീരത്ത് കടലിലാണ് പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്. ഐഎസ്എസ്സിന്റെ ചരിത്രത്തിലാദ്യമായാണ് സഞ്ചാരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന്...

വ്യോമപാത അടച്ച് ഇറാൻ, മേഖലയിൽ ആശങ്ക; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എയർഇന്ത്യയും ഇൻഡിഗോയും

ടെഹ്‌റാന്‍: ഭരണകൂടത്തിനെതിരായ പ്രക്ഷോഭവും ഇതിനുപിന്നാലെ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പും നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയാണ് വിശദീകരണമില്ലാതെ ഇറാൻ വ്യോമപാത അടച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തേ...

യാത്രാരേഖകൾ തയ്യാറാക്കുക, ഇറാൻ വിടുക; ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാൻ: ഇറാനിൽ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരോട് അവിടംവിടാൻ അറിയിപ്പ് നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ,...

ക്രെയിൻ തീവണ്ടിക്ക് മുകളിൽ പതിച്ചു, പാളംതെറ്റി തീപ്പിടിച്ചു; തായ്‌ലാൻഡിലെ അപകടത്തിൽ മരിച്ചത് 22 പേർ

ബാങ്കോക്ക്: നിർമാണപ്രവൃത്തിയുടെ ഭാഗമായുള്ള ക്രെയിൻ മുകളിലേക്ക് വീണ് ട്രെയിൻ പാളംതെറ്റി തീപ്പിടിച്ചു. തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള സിഖിഹോ ജില്ലയിലെ നഖോൻ രചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്. ദുരന്തത്തിൽ 22 പേർ മരിച്ചതായാണ്...

‘ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ തകർക്കും’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രൂപംകൊണ്ട പ്രതിഷേധം കനക്കുന്നതിനിടെ അമേരിക്ക സൈനികനടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഇറാൻ്റെ പരമാധികാരത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ ഇസ്രയേലിലെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളും അമേരിക്കൻ താവളങ്ങളും തകർക്കപ്പെടുമെന്ന് ഇറാൻ പാർലമെൻ്റ്  സ്പീക്കർ...

ഗ്രീൻലൻഡ് പിടിക്കാൻ സൈനിക നടപടി; നിർദ്ദേശം നൽകി ട്രംപ്, എതിർത്ത് യു.എസ് സൈന്യം

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. യു.എസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോടാണ് (JSOC) ഗ്രീൻലൻഡ് പിടിക്കാനുള്ള...

ഇറാനിലെ പ്രതിഷേധം: ടെഹ്‌റാനിൽ മാത്രം 200 മരണം, ഭൂരിഭാഗവും യുവജനങ്ങൾ

ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ വർധിച്ചതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്‌. ടെഹ്‌റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും വെടിയേറ്റാണ് കൊലപ്പെട്ടത്....

Latest news